സൗദിയിൽ റൊണാൾഡോയുടെ അരങ്ങേറ്റം മെസ്സിക്കെതിരെ..

സൗദിയിൽ റൊണാൾഡോയുടെ അരങ്ങേറ്റം മെസ്സിക്കെതിരെ..

സൗദിയിൽ റൊണാൾഡോയുടെ അരങ്ങേറ്റം മെസ്സിക്കെതിരെ..
(Pic credit :Twitter )

ക്രിസ്ത്യാനോ റൊണാൾഡോയുടെ സൗദിയിലെ അരങ്ങേറ്റം ലയണൽ മെസ്സിയുടെ പി എസ് ജി ക്കെതിരെ തന്നെയെന്ന് അൽ നാസർ പരിശീലകൻ.ജനുവരി 19 ന്ന് അൽ നാസർ അൽ ഹിലാൽ ക്ലബ്ബുകളുടെ സംയുക്ത ടീമാവും പി എസ് ജി യേ നേരിടുക. റിയാദിലാണ് മത്സരം.

സൗദിയിൽ എത്തിയെങ്കിലും കഴിഞ്ഞ വർഷം നടന്ന എവർട്ടൻ യുണൈറ്റഡ് മത്സരത്തിൽ എവർട്ടൻ ആരാധകന്റെ ഫോൺ എറിഞ്ഞു പൊട്ടിച്ചതിനാൽ റൊണാൾഡോ വിലക്ക് നേരിടുകയായിരുന്നു. അത് കൊണ്ട് തന്നെ ഇത് വരെയും അൽ നാസറിന് വേണ്ടി അദ്ദേഹത്തിന് അരങ്ങേറ്റം നടത്താൻ കഴിഞ്ഞിരുന്നില്ല.ജനുവരി 19 ന്ന് പി എസ് ജി ക്കെതിരെ നടക്കുന്ന സൗഹൃദ മത്സരത്തിൽ റൊണാൾഡോയാണ് അൽ നാസർ അൽ ഹിലാൽ സംയുക്ത ഇലവനെ നയിക്കുക.

ഈ ഒരു മത്സരം സംയുക്ത ഇലവൻ ആയതിനാൽ റൊണാൾഡോക്ക്‌ ഇനിയും അൽ നാസർ ജേഴ്സിയിലുള്ള അരങ്ങേറ്റത്തിന് വേണ്ടി കാത്തിരിക്കേണ്ടി വരും.എന്തായാലും ആവേശകരമായ മത്സരത്തിന് വേണ്ടി നമുക്ക് കാത്തിരിക്കാം. കൂടുതൽ ഫുട്ബോൾ വാർത്തകൾക്കായി "Xtremedesportes" സന്ദർശിക്കുക.

ToOur Whatsapp Group

Our Telegram 

Our Facebook Page